യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥി

Tuesday, June 21, 2022

ന്യൂഡൽഹി: യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ഐകകണ്ഠ്യേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിൻഹയെ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ്‌ ജയറാം രമേശ് പറഞ്ഞു.

വാജ്പേയി സർക്കാരിൽ ധനം, വിദേശകാര്യം എന്നീ വകുപ്പുകൾ യശ്വന്ത് സിൻഹ കൈകാര്യം ചെയ്തിരുന്നു. ബിജെപി നേതാവായിരുന്ന സിൻഹ 2018 ല്‍ പാർട്ടി വിടുകയും 2021 ൽ തൃണമൂലിൽ ചേരുകയും ചെയ്തു. നരേന്ദ്ര മോദി സർക്കാർ കൂടുതൽ നാശമുണ്ടാക്കുന്നത് തടയാൻ പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു. രാഷ്ട്രപതി സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നു ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിൻഹയെ പരിഗണിച്ചത്.