വിവാദ നായകർ എസ്എഫ്ഐ ഭാരവാഹിത്വത്തിലേക്ക് എത്തുന്നതെങ്ങനെ? വിമർശനവുമായി ബെന്യാമിന്‍

Saturday, July 20, 2024

 

കണ്ണൂർ: എസ്എഫ്ഐ സമ്മേളനത്തില്‍ സംഘടനക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. വിവാദങ്ങളില്‍പ്പെടുന്ന അംഗങ്ങള്‍ ഭാരവാഹിത്വത്തിലേക്ക് വരുന്നത് പരിശോധിക്കണമെന്ന് ബെന്യാമിൻ. വിവാദങ്ങളില്‍ പെടുന്ന അംഗങ്ങള്‍ എസ്എഫ്ഐ യുടെ അംഗത്വത്തിലേക്കും ഭാരവാഹിത്വത്തിലേക്കും കടന്നുവരുന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും ആത്മവിമര്‍ശനം നടത്തണമെന്നും ബെന്യാമിന്‍ പറഞ്ഞു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം പിണറായി കണ്‍വന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബെന്യാമിന്‍.