വാളയാർ കേസ് ഏറ്റെടുക്കുമോ ? സിബിഐ തീരുമാനം ഇന്നറിയാം

Jaihind News Bureau
Monday, March 1, 2021

 

വാളയാർ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ സി.ബി.ഐ തീരുമാനം ഹൈക്കോടതിയെ ഇന്നറിയിക്കും. കേസ് സി.ബി.ഐക്ക് വിട്ട സർക്കാർ വിജ്ഞാപനത്തിൽ 10 ദിവസത്തിനകം തീരുമാനം അറിയിക്കാൻ ഹൈക്കോടതി സി.ബി.ഐക്ക് നിർദേശം നൽകിയിരുന്നു.  അതേസമയം കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് സത്യഗ്രഹം തുടരുകയാണ്.

പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലാണ് കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.