‘ഉടൻ വിവാഹം കഴിക്കേണ്ടി വരും’; ആള്‍ക്കൂട്ടത്തില്‍ നിന്നുയർന്ന ചോദ്യം പുഞ്ചിരിയോടെ നേരിട്ട് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, May 13, 2024

 

റായ്ബറേലി/ ഉത്തർപ്രദേശ്: താന്‍ ഉടൻ വിവാഹിതനാകുമെന്ന് പുഞ്ചിരിയോടെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റാലിയിൽ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തിരുന്നു. 

എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് ഉടൻ വിവാഹം കഴിക്കേണ്ടി വരുമെന്നായിരുന്നു പുഞ്ചിരിയോടെ രാഹുല്‍ പറഞ്ഞത്. ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ആദ്യം ചോദ്യമുയർന്നെങ്കിലും രാഹുലിന് മനസിലായില്ല.  എന്നാല്‍ വേദിയിലുള്ളവരോട് അദ്ദേഹം ആവർത്തിച്ച് ചോദിച്ചപ്പോഴാണ് ഉടൻ വിവാഹം കഴിക്കേണ്ടി വരുമെന്ന് പുഞ്ചിരിയോടെ രാഹുല്‍ ഗാന്ധി പറഞ്ഞത്.