‘സംഘർഷം നടക്കുമ്പോള്‍ പൊലീസ് എവിടെയായിരുന്നു? അവസാനം വരെ ഞങ്ങള്‍ നീതിക്കായി പോരാടും’: പ്രിയങ്കാ ഗാന്ധി

Thursday, October 7, 2021

ലഖിംപുരിൽ സംഘർഷം നടക്കുമ്പോൾ പൊലീസ് എവിടെയായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നേതാക്കളെ തടയാൻ മാത്രമാണോ പൊലീസ്. അന്വേഷണം നീതിപൂർവം ആകണമെങ്കിൽ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവക്കണം. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

‘അവസാനം വരെ ഞങ്ങൾ നീതിക്കായി പോരാടും. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ പുറത്താക്കി കൊലയാളികളെ അറസ്റ്റ് ചെയ്യുമ്പോഴാണ് തങ്ങൾക്ക് നീതി ലഭിക്കുകയെന്ന് ഇരകളുടെ കുടുംബങ്ങള്‍ പറയുന്നു’ – പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.