പാഞ്ഞെത്തി കാട്ടാന, വാഹനം കുത്തിത്തകർത്ത് പരാക്രമം; മരണത്തെ മുഖാമുഖം കണ്ട് കാറിനുള്ളില്‍ ആറംഗ കുടുംബം

 

പാലക്കാട്: അട്ടപ്പാടിയിൽ വാഹനത്തിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. കുട്ടികൾ അടക്കം ആറു പേർ അടങ്ങുന്ന സംഘം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരപ്പന്‍തറയില്‍ നിന്ന് ചീരക്കടവിലേക്ക് പോയ ആറംഗ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തലനാരിഴയ്ക്കാണ് കാറിലുള്ളവർ രക്ഷപ്പെട്ടത്. സ്ഥലത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണ്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കാറിന്‍റെ ബോണറ്റിൽ കൊമ്പ് കോർത്ത ആന മൂന്നു തവണ കാർ ഉയർത്താൻ ശ്രമിച്ചു. ഇതിനിടെ കുടുംബം ബഹളം വച്ചതോടെയാണ് ആന പിന്മാറിയത്. കരുവടം പ്രദേശത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആനക്കൽ സ്വദേശി ശിവകുമാറിന്‍റെയാണ് വാഹനം. കുട്ടികൾ അടക്കം ആറു പേർ അടങ്ങുന്ന സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒരു ചടങ്ങിൽ പങ്കെടുക്കാനായി പോയ സംഘത്തിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

റോഡരികിൽ നിന്നിരുന്ന ആന വാഹനം എത്തുമ്പോൾ പാഞ്ഞടുക്കുകയായിരുന്നു. കൊമ്പുകൊണ്ട് വാഹനം കുത്തി മറിച്ചിടാനായിരുന്നു കാട്ടാനയുടെ ശ്രമം. ഒരുവട്ടം ആക്രമിച്ച് പോയ ആന വീണ്ടും തിരിച്ചുവന്നു കൊമ്പുകൊണ്ട് കുത്തുകയായിരുന്നു. ഈ സമയമടക്കം കുട്ടികൾ അടക്കം ആറു പേരടങ്ങുന്ന സംഘം വാഹനത്തിൽ തന്നെയായിരുന്നു. വാഹനത്തെ ആക്രമിച്ച് കുറച്ചുനേരം ആന അവിടെത്തന്നെ നിന്നു. ആന പോയി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവർ വാഹനത്തിൽ നിന്നും ഇറങ്ങിയത്. ആന ഈ പ്രദേശത്ത് വ്യാപക കൃഷി നാശവും ഉണ്ടാക്കിയിട്ടുണ്ട്.

Comments (0)
Add Comment