ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം; വയനാട്ടിൽ മരിച്ച സ്ത്രീയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

Jaihind Webdesk
Friday, March 29, 2024

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിന്‍റെഷെഡ് ആണ് ചക്കക്കൊമ്പന്‍ ആക്രമിച്ചത്. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികള്‍ ബഹളം വച്ച് കാട്ടാനയെ തുരത്തി.

അതേസമയം മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വയനാട് പരപ്പന്‍പാറ സ്വദേശി മിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.  രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക.  തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.  കാട്ടാനയുടെ ആക്രമണത്തില്‍ മിനിയുടെ ഭര്‍ത്താവ് സുരേഷിന് പരിക്കേറ്റിരുന്നു. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോൾ  ആയിരുന്നു സംഭവം.