കണ്ണൂരില്‍ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; പലയിടത്തും മരം വീണ് വെെദ്യുതി നിലച്ചു

 

കണ്ണൂർ: ഇന്നലെ രാത്രി കണ്ണൂരിലെ മലയോര മേഖലയിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണതിനെ തുടർന്ന് വൈദ്യുതി നിലച്ചു. പയ്യാവൂർ -ഉളിക്കൽ റോഡിൽ പല ഇടങ്ങളിലും മരങ്ങൾ വീണു. ഗതാഗതം ഭാഗികമായി നിലച്ചു. ആലക്കോട് – അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ദേവസ്വം ഭൂമിയിലെ നിരവധി മരങ്ങൾ കടപുഴകി വീണു.

ക്ഷേത്രത്തിന് സമീപത്തെ കൂറ്റൻ ആൽമരവും നിലംപൊത്തി. ക്ഷേത്രത്തിൻ്റെ ആവശ്യത്തിന് ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കും മരം വീണ് തകർന്നു. രയറോം ബിംബുംകാട് ഭാഗത്ത് പരുമല ടോം, എടാട്ടിൽ ടൈറ്റസ് എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ, തേക്ക്, പ്ലാവ്, എന്നിവ നിലംപൊത്തി. രയറോം, ബിംബുംകാട് , മൂന്നാംകുന്ന്, നെടുവോട് എന്നിവടങ്ങളിലും കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കി.

Comments (0)
Add Comment