ന്യൂഡൽഹി: രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ യശസ്സിടിഞ്ഞെന്ന് രാഹുൽ ഗാന്ധി. കർഷകർ രാജ്യത്തിന്‍റെ ശക്തിയാണ്. കാർഷിക നിയമങ്ങളിൽചർച്ചയല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടത്. ബജറ്റിൽ പ്രതിരോധ മേഖലക്ക് നാമമാത്ര വിഹിതം നൽകിയ സർക്കാർ എന്ത് ദേശസ്നേഹത്തെ കുറിച്ചാണ് പറയുന്നത് എന്നും രാഹുൽ ഗാന്ധി ചോദിച്ചു.
സർക്കാർ എന്തിന് കർഷകരെ ഭയക്കുന്നു എന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്‍റെ ചുമതല കർഷകരുമായി സംസാരിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റ് രാജ്യത്തെ ഒരു ശതമാനം ജനനങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. പ്രതിരോധ മേഖലക്ക് ബജറ്റിൽ എന്ത് നീക്കിവച്ചു എന്ന് ചോദിച്ച രാഹുൽ ഗാന്ധി, എന്ത് ദേശസ്നേഹത്തെ കുറിച്ചാണ് സർക്കാർ പറയുന്നതെന്നും കൂട്ടിച്ചേർത്തു.
https://www.facebook.com/JaihindNewsChannel/videos/279613856829426/