ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഇന്നറിയാം. തിരഞ്ഞെടുപ്പ് ഒഴിവാക്കിയുള്ള രീതിയാണ് പാര്‍ട്ടിയുടേത്. മല്‍സരം ഒഴിവാക്കി കേന്ദ്രം പ്രഖ്യാപിക്കുന്ന വ്യക്തി നോമിനേഷന്‍ നല്‍കും. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം. കേരളത്തിലെ ബിജെപിയെ ഒരു വനിത നയിക്കുമോ അതോ അഞ്ച് വര്‍ഷമായി സ്ഥാനത്തിരിക്കുന്ന കെ.സുരേന്ദ്രന് സ്ഥാനം നീട്ടിക്കിട്ടുമോ അതുമല്ല, സീനിയര്‍ താരങ്ങളെ പിന്തള്ളി പുതിയ മുഖങ്ങള്‍ തലപ്പത്ത് വരുമോ എന്നെല്ലാം ഇന്ന് തീരുമാനമാകും. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് ഉച്ചയ്ക്ക് ബാംഗ്ലൂരില്‍ നിന്നെത്തും.
കെ.സുരേന്ദ്രനെ മാറ്റി പരീക്ഷിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള സീനിയേഴ്‌സ് വരിയില്‍ നില്‍ക്കുകയാണ്. അതല്ല, പുതിയ മുഖങ്ങളെ വെച്ച് പരീക്ഷിക്കാന്‍ ആണെങ്കില്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവരെ പരിഗണിക്കാനും സാധ്യതകളേറെ. സജീവമായി ഈ പേരുകളൊക്കെ അണിയറയില്‍ കേള്‍ക്കാമെങ്കിലും തദ്ദേശ-നിയമ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ വിജയ മഴ പെയ്യിക്കാന്‍ സാധ്യതയുള്ളവരെയാകും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരിക.
കടുത്ത ചേരിതിരിവും അഭിപ്രായ ഭിന്നതയും തര്‍ക്കങ്ങളും തുടരുന്നതിനിടയിലാണ് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കു്‌നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കേ കടുത്ത തര്‍ക്കങ്ങളും തുടരുകയാണ്. ഒറ്റ പേരിലേക്ക് എത്തിക്കുവാന്‍ ചില ചര്‍ച്ചകള്‍ കേന്ദ്ര നേതൃത്വം നടത്തുന്നുവെങ്കിലും സമവായം ഇനിയും രൂപപ്പെട്ടിട്ടില്ല.