കൊറോണ വൈറസിന്‍റെ പുതിയ ഉപ വകഭേദമായ ‘എക്‌സ് ഇ’ക്ക് അതിതീവ്ര വ്യാപന ശേഷിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിന്‍റെ ബിഎ 2 ഉപ വകഭേദത്തെക്കാള്‍ 10 ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണ്എക്സ് ഇ വകഭേദമെന്നാണ് സൂചന. പുതിയ വകഭേദം നാലാം തരംഗമെന്ന ഭീഷണിയാകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
ഒമിക്രോണ്‍ ബിഎ 1, ബിഎ 2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമായാണ് എക്‌സ് ഇ കണക്കാക്കപ്പെടുന്നത്. ജനുവരി 19 യുകെയിലാണ് ആദ്യ എക്‌സ് ഇ കേസ് റിപ്പോർട്ട് ചെയ്തത്. യുകെ ആരോഗ്യ ഏജന്‍സിയുടെ പഠനപ്രകാരം എക്‌സ് ഡി, എക്‌സ് ഇ, എക്‌സ് എഫ് എന്നീ മൂന്ന് പുതിയ ഉപവകഭേദങ്ങളാണ് ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്.
നിലവില്‍ ബിഎ 2 ഉപവകഭേദമാണ് ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കപ്പെടുന്നത്. ഇതിനെക്കാള്‍ പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് എക്സ് ഇ വൈറസ്. ബിഎ 2 ഉപവകഭേദം ലോകത്ത് വിവിധയിടങ്ങളില്‍ വ്യാപിക്കുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ പുതിയ മുന്നറിയിപ്പ്.