ആരാണ് യഥാര്‍ത്ഥ ഫേക്കു – മോദിയോട് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ

Jaihind Webdesk
Wednesday, December 12, 2018

Sathrughan-Sinha

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അടിതെറ്റിയതോടെ ബിജെപിയുടെ എംപിമാര്‍ തന്നെ നരേന്ദ്ര മോദിയ്ക്ക് എതിരെ തിരിയുകയാണ്. മോദിയെ പരിഹസിച്ചും രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹയുടെ ട്വീറ്റ്. ഇപ്പോള്‍ ആരാണ് പപ്പു എന്നൊന്നു പറഞ്ഞു തരാമോ എന്നും യഥാര്‍ത്ഥ ഫേക്കു ആയത് ആരാണെന്നും ശത്രുഘ്നന്‍ സിന്‍ഹ ട്വീറ്റിലൂടെ മോദിയോട് ചോദിക്കുന്നു.  തെരഞ്ഞെടുപ്പ് വിജയത്തില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിലെ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ശത്രുഘ്നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

‘സര്‍ ജി
ആരാണ് പപ്പു എന്ന് ഇനി ഞങ്ങള്‍ക്കൊന്ന് പറഞ്ഞു തരാമോ. യഥാര്‍ത്ഥത്തില്‍ ഫേക്കു ആയത് ആരാണ്? ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമുള്ള ഊര്‍ജ്ജസ്വലനും ശക്തനും ആയ രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവം തെളിയിച്ചിരിക്കുന്നു. സര്‍ ജി, കയ്യടി വാങ്ങുന്ന നേതാവിനുള്ളതാണ് ചീത്തവിളിയും .  ‘ – ശത്രുഘ്നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.

തന്‍റെ ട്വീറ്റിന് കമന്‍റായി അദ്ദേഹം വീണ്ടും മോദിയ്ക്കെതിരെ ആഞ്ഞടിച്ചു. രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്‍റെ അമ്മയേയും അങ്ങേയറ്റം അധാര്‍മ്മികവും അപകീര്‍ത്തിപരവുമായി ‘വിധവ’ എന്ന വാക്കുപയോഗിച്ച് ആക്ഷേപിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോയെന്ന് മോദിയോട് ശത്രുഘ്നന്‍ സിന്‍ഹ ചോദിക്കുന്നു. ആ പരാമര്‍ശത്തെ ആരും പിന്തുണച്ചില്ല. നിങ്ങളെ അനുകൂലിക്കുന്നവര്‍ തന്നെ അതിനെതിരെ  രംഗത്തെത്തിയിരുന്നു എന്നതും ഓര്‍ന്നുണ്ടോ എന്ന് ശത്രുഘ്നന്‍സിന്‍ഹ ചോദിക്കുന്നു.