വൈറ്റ് ഐലൻഡിലെ അഗ്‌നിപർവത സ്‌ഫോടനം : 5 പേരുടെ മരണം സ്ഥിരീകരിച്ചു; 8 പേരെ കാണാതായി

Jaihind News Bureau
Tuesday, December 10, 2019

ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിലെ അഗ്‌നിപർവത സ്‌ഫോടനത്തിൽ 8 പേരെ കണ്ടെത്താനുണ്ടെന്ന് പോലീസ്. സ്‌ഫോടനത്തിൽ 5 പേർ മരിച്ചു. മുപ്പതി ഒന്നോളം പേർ ചികത്സയിലാണ്.

സ്‌ഫോടന സമയത്ത് 50 ഓളം ടൂറിസ്റ്റുകൾ സ്ഥലത്ത് ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. മരിച്ചവരിൽ ഏറെയും ഓസ്‌ട്രേലിയൻ പൗരമാണ്. 24 ഓസ്‌ട്രേലിയിൻ പൗരന്മാർ ആ സമയത്ത ഉണ്ടായിരുന്നത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു.

ഇനിയും അഗ്നി പർവത സ്‌ഫോടനമുണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. വ്യോമ നിരീക്ഷണത്തിൽ ജീവനോടെ ആരെയും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിനു നിമിഷങ്ങൾക്കു മുൻപ് ടൂറിസ്റ്റുകൾ ഈ മേഖലയിലൂടെ നടക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചാരവും പുകയും 12000 അടി ഉയരത്തിലേക്ക് തെറിക്കുന്നതും ഒരു ഹെലികോപ്റ്റർ തകർന്നു കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

രക്ഷപ്പെട്ടവരിൽ പലർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വാക്കാരി എന്നുകൂടി അറിയപ്പെടുന്ന വൈറ്റ് ഐലൻഡ് ബേ ഓഫ് പ്‌ളെൻറിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ്. ന്യൂസിലൻഡിലെ ഏറ്റവും സജീവമായ അഗ്‌നിപർവതങ്ങളിലൊന്നാണിത്. പ്രതിവർഷം പതിനായിരത്തോളം ടൂറിസ്റ്റുകളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്.