ഹൈക്കോടതി ജഡ്ജിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍റെ വാട്സ് ആപ്പ് സന്ദേശം. കണ്ണൂരിലെ ഇന്‍റേണൽ സെക്യൂരിറ്റി വിംഗ് മാവോയിസ്റ്റ് ടീമിലെ അംഗമായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപൻ ആണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്.
9605611822 എന്ന വാട്സ് ആപ്പ് നമ്പറിൽ നിന്നും ഇന്‍റേണല്‍ സെക്യൂരിറ്റി വിംഗിലെ പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ ഓപ്പൺ ഐയിലാണ്സന്ദേശമെത്തിയത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ സാലറി ചാലഞ്ച് സംബന്ധിച്ച ഹൈക്കോടതി വിധി വന്നപ്പോഴാണ് വിധി പറഞ്ഞ ഹൈക്കോടതിയെയും പ്രതിപക്ഷ നേതാവിനെയും വിമർശിച്ച് പ്രദീപന്‍ ആദ്യം സന്ദേശമയച്ചത്.
തുടർന്നുള്ള ദിവസങ്ങളിലും ഹൈക്കോടതിയെ വിമർശിച്ച് സന്ദേശം വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. കടുത്ത ഇടതുപക്ഷ അനുഭാവിയായ പ്രദീപനെതിരെ നേരത്തെയും വിവിധ തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതി യെ അധിക്ഷേപിച്ച് വാട്സ് ആപ്പ് സന്ദേശമയച്ചത് സേനക്കുള്ളിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്.