വാട്ട്സ്ആപ്പ് നിശ്ചലം; സന്ദേശങ്ങള്‍ അയക്കാനാവുന്നില്ല

Jaihind Webdesk
Tuesday, October 25, 2022

 

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായി. 30 മിനുട്ടില്‍ ഏറെയായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യന്‍ സമയം 12.11 മുതലാണ് വാട്ട്സ്ആപ്പ് വഴിയുള്ള സന്ദേശകൈമാറ്റം തകരാറിലായത്. നിരവധി പേരുടെ സന്ദേശ കൈമാറ്റ സംവിധാനം തടസപ്പെട്ടതിന് പിന്നാലെ പരാതിപ്രവാഹമാണ് ലഭിക്കുന്നത്.