പാനൂരിന് സമീപം ആയുധശേഖരം കണ്ടെടുത്തു

Jaihind Webdesk
Friday, December 28, 2018

Weapon-Chokli

തലശ്ശേരി പാനൂരിന് സമീപം അണിയാരത്ത് ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. ഏഴ് വടി വാളും ഒരു ഇരുമ്പ് ദണ്ഡുമാണ് കണ്ടെടുത്തത്. ചൊക്ലി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. കാവി ലുങ്കിയിൽ പൊതിഞ്ഞ നിലയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.