‘ഇന്ത്യ സഖ്യം വിജയത്തിലേക്ക്, നന്ദി; ഇനി വോട്ടെണ്ണല്‍, അവസാന നിമിഷം വരെ കണ്ണിമ ചിമ്മാതെ ജാഗ്രത പുലർത്തണം’: വീഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി | VIDEO

Jaihind Webdesk
Thursday, May 30, 2024

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അന്തിമഘട്ടത്തിലേക്ക് കടക്കവെ ജനങ്ങള്‍ക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങള്‍ നേർന്ന് രാഹുല്‍ ഗാന്ധി. യഥാർത്ഥ പ്രശ്‌നങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ഇന്ത്യ സഖ്യം വിജയിച്ചെന്നും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒന്നിച്ചുനിന്ന ജനങ്ങള്‍ക്കും നേതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ജൂണ്‍ ഒന്നോടെ വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ഇനി വോട്ടെണ്ണല്‍ ദിവസത്തിലേക്ക് കടക്കുകയാണ്. അവസാന നിമിഷം വരെ  ഇവിഎമ്മുകളിലും സ്‌ട്രോംഗ് റൂമുകളിലും പ്രവർത്തകർ  കണ്ണിമ ചിമ്മാതെ ജാഗരൂകരായിരിക്കണമെന്നും രാഹുല്‍ ഗാന്ധി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു.