തിരുവനന്തപുരം : പിണറായി വിജയനെ സഖാവെന്ന് മാത്രമേ വിളിക്കാറുള്ളുവെന്ന് സിപിഐ സംസഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കമ്മ്യൂണിസ്റ്റുക്കാര്‍ ക്യാപ്റ്റന്‍ എന്ന് വിളിക്കാറില്ല. സര്‍ക്കാരിന്‍റെ നേട്ടം മുന്നണിയുടെ നേട്ടമാണ്. ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
വ്യക്തിപൂജാ വിവാദം ചൂട് പിടിക്കുമ്പോളാണ് ഇടത് നേതാക്കള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. വ്യക്തിയല്ല, പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് പി ജയരാജന്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്‍റെ പരാമര്‍ശം. പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും ജയരാജന്‍ പറഞ്ഞു.