വയനാടിന് കൈത്താങ്ങ്; അവശ്യ സാധനങ്ങളുമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ലോറികള്‍ | VIDEO

Tuesday, August 6, 2024

 

കണ്ണൂർ: വയനാട്ടിലെ ദുരിതബാധിതർക്ക് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സഹായഹസ്തം. വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കോൺഗ്രസ് കമ്മിറ്റികൾ സമാഹരിച്ച അവശ്യവസ്തുക്കളുമായി ലോറികൾ വയനാട്ടിലേക്ക് യാത്ര തിരിച്ചു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച വസ്ത്രങ്ങൾ, അരി, ധാന്യങ്ങൾ, പുതപ്പുകൾ ഉൾപ്പടെയാണ് വയനാട്ടിലേക്ക് അയച്ചത്.