കൂലി തർക്കം; കോട്ടയത്ത് ഹോട്ടലുടമയെ കുത്തി പരിക്കേല്‍പ്പിച്ച് പാചകക്കാരന്‍

 

കോട്ടയം: കൂലി തർക്കത്തെ തുടർന്ന് ഹോട്ടലുടമയെ തൊഴിലാളി കുത്തി പരിക്കേൽപ്പിച്ചു. കോട്ടയം കറുകച്ചാലിന് സമീപം ദൈവംപടിയിലുള്ള ഹോട്ടലിൽ ബുധനാഴ്ച രാത്രി 9 മണിക്കാണ് സംഭവം. കൈക്ക് കുത്തേറ്റ ഹോട്ടലുടമ മാവേലിക്കര സ്വദേശി രഞ്ജിത്തിനെ തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാചക തൊഴിലാളിയായ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി കൈനിക്കര ജോസ് ആണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് അപകട നില തരണം ചെയ്തിട്ടില്ല. തൃക്കൊടിത്താനം പോലീസ് മേൽനടപടി സ്വീകരിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Comments (0)
Add Comment