വി വി പ്രകാശ് യുവ പ്രതിഭ പുരസ്‌കാരം അഡ്വ ടി സിദ്ധീഖ് എം.എല്‍.എക്ക്. അന്തരിച്ച മുന്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ പേരിലുള്ള നാലാമത് യുവ പ്രതിഭ പുരസ്‌കാരം യുവ സാമാജികനായ അഡ്വ ടി.സിദ്ധീഖ് എം.എല്‍.എക്ക്. സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍, കവി ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.
പ്രളയ ദുരന്തത്തില്‍ വിറങ്ങലിച്ചു നിന്ന വയനാടിനെ ചേര്‍ത്തു പിടിച്ച് രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും മാതൃകാപരമായ ഇടപെടല്‍ നടത്തിയ ജനപ്രതിനിധിയെന്ന നിലയിലാണ് പുരസ്‌ക്കാരത്തിന് ടി.സിദ്ദീഖിനെ തെരെഞ്ഞെടുത്തത്. ഏപ്രില്‍ 29 ചൊവ്വാഴ്ച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും വി.വി പ്രകാശ് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി എടക്കരയില്‍ സംഘടിപ്പിക്കുന്ന വി.വി.പ്രകാശ് അനുസ്മരണ സമ്മേളനത്തില്‍ ടി.സിദ്ദീഖിന് അവാര്‍ഡ് കൈമാറും.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റും വി.വി പ്രകാശ് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ അഡ്വ വി.എസ് ജോയ് അറിയിച്ചു.