മനേക ഗാന്ധി പ്രസ്താവന പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് മാപ്പ് പറയണം : അഡ്വ. വി.വി പ്രകാശ്

Jaihind News Bureau
Thursday, June 4, 2020

ജില്ലയുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കാതെ മലപ്പുറം ജില്ലയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധി പ്രസ്താവന പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം എന്ന് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വക്കേറ്റ് വി വി പ്രകാശ് ആവശ്യപ്പെട്ടു. മത സൗഹാർദ്ദത്തോടെ കൂടി ജനങ്ങൾ ജീവിക്കുന്ന മലപ്പുറത്ത് ബോധപൂർവ്വമായി വിഭാഗീയത ഉണ്ടാക്കാൻ ഉള്ള സംഘപരിവാർ ശക്തികളുടെ ബോധപൂർവ്വമായ ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരത്തിലുള്ള വിലകുറഞ്ഞ പ്രസ്താവനകൾ ഇതിനെ ജനങ്ങൾ പുച്ഛിച്ചു തള്ളും എന്നും അഡ്വ വി വി പ്രകാശ് പറഞ്ഞു.