‘ക്രിമിനല്‍ കേസില്‍ വിചാരണ നേരിടാന്‍ പോകുന്നയാള്‍ പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം’

തിരുവനന്തപുരം : കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയില്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ വി.ടി ബല്‍റാം. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടാന്‍ പോകുന്നയാള്‍ പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അല്‍പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ വസ്തുവകകൾ പൊതുമുതലല്ല, അത് തല്ലിത്തകർത്തതിൽ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാൻ പൊതുഖജനാവിൽ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയിൽ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി സർക്കാരെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

നിയമസഭയിലെ വസ്തുവകകൾ പൊതുമുതലല്ല, അത് തല്ലിത്തകർത്തതിൽ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാൻ പൊതുഖജനാവിൽ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയിൽ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ.
ഇത്തരമൊരു ക്രിമിനൽ കേസിൽ വിചാരണ നേരിടാൻ പോവുന്ന ഒരാൾ ഇന്ന് പ്ലസ് ടു റിസൾട്ട് പ്രഖ്യാപിക്കുന്നത് ആ വിദ്യാർത്ഥികളോടുള്ള ഒരു വലിയ അവഹേളനമാണ്. അൽപ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കിൽ വി ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണം.

 

 

Comments (0)
Add Comment