ഇവരെയൊക്കെ വളർത്തിയെടുക്കുന്ന ‘സംവിധാന’ത്തെക്കുറിച്ചാണ് ഇനിയും ചർച്ചചെയ്യേണ്ടത് ; സ്വര്‍ണ്ണക്കടത്തില്‍ സിപിഎമ്മിനെതിരെ വി.ടി ബല്‍റാം

Jaihind Webdesk
Friday, June 25, 2021

തിരുവനന്തപുരം : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കി മുഖ്യകണ്ണിയെന്ന കസ്റ്റംസ് റിപ്പോര്‍ട്ടിനു പിന്നാലെ സിപിഎമ്മിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ. അർജുൻ ആയങ്കിക്ക് ഷുഹൈബ് വധക്കേസ് പ്രതിയും സിപിഎം പ്രവർത്തകനുമായ ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളതായും കണ്ടെത്തിയിരുന്നു. ഇവരെയൊക്കെ വളർത്തിയെടുക്കുന്ന “സംവിധാന”ത്തെക്കുറിച്ച് തന്നെയാണ് ഇനിയും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. എന്നാലും ഇന്ത്യൻ പൗരത്വം ഇപ്പോഴും നിലനിർത്തുന്നുണ്ടല്ലോ. ആ നിലക്കുള്ള സ്വാതന്ത്ര്യങ്ങൾ ഒരു സോഷ്യൽ മീഡിയ ക്വട്ടേഷൻ സംഘങ്ങൾക്കും സാംസ്ക്കാരിക പരാദ ജീവികൾക്കും മുൻപിൽ അടിയറ വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല.’- ബല്‍റാം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഇവരെയൊക്കെ വളർത്തിയെടുക്കുന്ന “സംവിധാന”ത്തെക്കുറിച്ച് തന്നെയാണ് ഇനിയും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. എന്നാലും ഇന്ത്യൻ പൗരത്വം ഇപ്പോഴും നിലനിർത്തുന്നുണ്ടല്ലോ. ആ നിലക്കുള്ള സ്വാതന്ത്ര്യങ്ങൾ ഒരു സോഷ്യൽ മീഡിയ ക്വട്ടേഷൻ സംഘങ്ങൾക്കും സാംസ്ക്കാരിക പരാദ ജീവികൾക്കും മുൻപിൽ അടിയറ വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല.