ഒരു പൊതുപ്രവർത്തകന്‍റെ മരണം ‘സൗഭാ​ഗ്യം’ എന്ന് വിശേഷിപ്പിക്കുന്ന മനസ് എത്ര നികൃഷ്ടം; മുഖ്യമന്ത്രിക്കെതിരെ വി.ടി ബൽറാം

Jaihind Webdesk
Friday, May 13, 2022

കൊച്ചി: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ടിക്കെതിരെ നടത്തിയ പരാമർശത്തെ വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം. പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശം നിന്ദ്യവും ക്രൂരവുമാണ്. തൃക്കാക്കരക്കാർക്ക് പി.ടി. തോമസ് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു. എന്നാൽ ഒരു പൊതുപ്രവർത്തകന്‍റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ സൗഭാഗ്യം എന്ന് വിശേഷിപ്പിക്കുന്നത് എത്ര നികൃഷ്ടമായ മനസാണെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ടി ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ്:

തൃക്കാക്കരക്കാർ 2021ൽ പി.ടി തോമസിനെ തെരഞ്ഞെടുത്തിരുന്നത് അടുത്ത അഞ്ച് വർഷത്തേക്കുള്ള അവരുടെ ജനപ്രതിനിധിയായാണ്. അദ്ദേഹത്തിന്‍റെ അകാല വിയോഗം ഒരു ഉപതെരഞ്ഞെടുപ്പിന്‍റെ സാഹചര്യം അവിടെ സൃഷ്ടിച്ചു എന്നത് ശരിതന്നെ. 100 തികയ്ക്കാനുള്ള അവസരമായി സി പി എമ്മുകാർ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതിൽ വിരോധമില്ല. അക്കാര്യത്തിൽ ജനങ്ങൾ അവരുടെ വിധിയെഴുത്ത് നടത്തട്ടെ.
എന്നാൽ അതിനെക്കുറിച്ച് ‘പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം നിന്ദ്യവും ക്രൂരവുമാണ്.
തൃക്കാക്കരക്കാർക്ക് പി.ടി. തോമസ് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു. എന്നാൽ ഒരു പൊതുപ്രവർത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ ‘സൗഭാഗ്യം’ എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസ്സുകൾ എത്ര നികൃഷ്ടമാണ്