ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു; ഭരണം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് മന്ദഗതിയിലാണ്.   68 മണ്ഡലങ്ങളില്‍ നിന്നായി 412 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.  7,881 പോളിംഗ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. 28.5 ലക്ഷം പുരുഷ വോട്ടര്‍മാരും 27 ലക്ഷം സ്ത്രീ വോട്ടര്‍മാരും മൂന്നാം ലിംഗത്തില്‍പ്പെട്ട 38 വോട്ടര്‍മാരും ചേര്‍ന്ന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഏത് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് തീരുമാനിക്കും.

പരമാവധി നിയമസഭാ സീറ്റുകള്‍ 15 ആയതിനാല്‍ തെരഞ്ഞെടുപ്പിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ കാന്‍ഗ്ര ജില്ല നിര്‍ണായകമാണ്.

വോട്ടെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഹിമാചല്‍ പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനീഷ് ഗാര്‍ഗ് പറഞ്ഞു. 7,884 പോളിംഗ് പാര്‍ട്ടികളും പോളിംഗ് സ്റ്റേഷനുകളില്‍ എത്തി പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം സുരക്ഷാ സേനയും ഉണ്ട്. ഏകദേശം 50,000 പോളിംഗ് ജീവനക്കാരെയും 25,000 സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.

Comments (0)
Add Comment