സിപിഎം കേന്ദ്രകമ്മിറ്റിയിലേയ്ക്ക് വോട്ടെടുപ്പ് ; ചായക്കോപ്പയിലെ കൊടുങ്കാറ്റ്

Jaihind News Bureau
Sunday, April 6, 2025

നാലു ദിവസമായി ഏറെക്കുറേ നിശ്ശബ്ദമായി തുടര്‍ന്നുവന്ന സിപിഎം മധുര കോണ്‍ഗ്രസില്‍ അവസാന ദിവസം അസാധാരണ ആളനക്കം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ ഈ ബഹളമെല്ലാം ഉയരുന്നത്്. സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല. എണ്‍പത്തിയഞ്ച് അംഗ പാനലില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് വോട്ടെണ്ണലിലേയ്ക്കു നീങ്ങിയത്

നാലു ദിവസമായി ഏറെക്കുറേ നിശ്ശബ്ദമായി തുടര്‍ന്നുവന്ന സിപിഎം മധുര കോണ്‍ഗ്രസില്‍ അവസാന ദിവസം അസാധാരണ ആളനക്കം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ ഈ ബഹളമെല്ലാം ഉയരുന്നത്്. സിപിഎമ്മിന്റെ ഉയര്‍ന്ന സമിതിയായ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് സാധാരണ വോട്ടെടുപ്പു നടക്കാറില്ല. എണ്‍പത്തിയഞ്ച് അംഗ പാനലില്‍ ചിലര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതോടെയാണ് വോട്ടെണ്ണലിലേയ്ക്കു നീങ്ങിയത്.

കേന്ദ്രകമ്മിറ്റിയിലേയ്ക്കുള്ള ലിസ്്റ്റില്‍ അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഉന്നയിച്ചതോടെയാണ് വോട്ടെടുപ്പിലേയ്ക്ക് നീങ്ങിയത്. യുപി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയും മഹാരാഷ്ട്രയില്‍നിന്നുള്ള ഡി.എല്‍. കരാഡുമാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. പിന്നീട് യു പി പ്രതിനിധി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി, ഡി എല്‍ കാരാഡ് മാത്രമായി വോട്ടെടുപ്പു നടന്നു. മത്സരിച്ചങ്കിലും വിജയിക്കാനായില്ല. അദ്ദേഹത്തിന് 31 വോട്ടുകള്‍ ലഭിച്ചു.

കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം എഴുന്നൂറോളം പേരാണ് വോട്ടു ചെയ്തത്. ഇവരുടെ വോട്ടിംഗ് പാറ്റേണ്‍ പുറത്തു വന്നാല്‍ നിലവിലെ കമ്മിറ്റിയോടുള്ള മനോഭാവം അറിയാനാകും. മഹാരാഷ്ട്രയ്ക്കു പുറത്തുള്ളവരുടേയും വോട്ടുകള്‍ കാരാഡിന് ലഭിച്ചതായാണ് 31 വോട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ നേതാക്കള്‍ സ്ഥാനങ്ങളെല്ലാം കയ്യടക്കുന്നു എന്ന ഒരു അതൃപ്തി മറ്റു പല സംസ്്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കുണ്ടെന്നാണ് ഇതിനകം മനസ്സിലാവുന്നത്. കേന്ദ്രകമ്മിറ്റിയില്‍ തൊഴിലാളി നേതാക്കള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതിയാണ് ഡി.എല്‍. കരാഡ് ഉന്നയിച്ചത്. ഇത് തികഞ്ഞ ജനാധിപത്യ രീതിയാണെന്നും ഫലം എന്തായാലും പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്

ജനാധിപത്യ രീതിയാണ് തെരഞ്ഞെടുപ്പെങ്കിലും സിപിഎം ഈ സാഹചര്യത്തെ കാണുന്നത് അങ്ങനെയല്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലെ വിള്ളലായാണ് ഇതിനെ വിലയിരുത്തുക.വിഭാഗീയതയുടെ ലക്ഷണം. അതുകൊണ്ടു തന്നെ. കേന്ദ്രകമ്മിറ്റിയിലെ തെരഞ്ഞെടുപ്പ് സിപിഎം ഇനി വിലയിരുത്തുന്നത് എങ്ങനയെന്ന് അടുത്ത ദിവസങ്ങളില്‍ കാണാം