ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: വി.എം.സുധീരന്‍റെ പ്രതികരണം

Jaihind Webdesk
Saturday, June 22, 2019

VM-Sudheeran-Nov30

കണ്ണൂരിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സൃഷ്ടിച്ച ഭരണ നിർവഹണാധികാരമുള്ള ചെയർപേഴ്സൻ പി കെ ശ്യാമളക്ക്‌ തൽസ്ഥാനത്ത്‌ തുടരാനുള്ള അർഹത നഷ്ടപെട്ടിരിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ എത്രയും പെട്ടെന്ന് അവർ സ്ഥാനമൊഴിയുന്നതാണ്‌ ഉചിതം. അവരതിന്‌ തയ്യാറാകുന്നില്ലെങ്കിൽ അവരെ ചെയർപേഴ്സൺ സ്ഥാനത്തു നിന്നും പുറത്താക്കാൻ സി പി എം തയ്യാറാകണം. ഹൈകോടതി ഇക്കാര്യത്തിൽ സ്വമേധയാ കേസ്സെടുത്ത് തുടർ നടപടികളുമായ്‌ മുന്നോട്ട്‌ പോകുന്നത്‌ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.