മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

Friday, September 24, 2021

 

കണ്ണൂർ : മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു. 79 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലായിരുന്നു അന്ത്യം. വീട്ടില്‍ നിസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരള ടെക്സ്റ്റൈൽസ് കോർപറേഷൻ മുൻ ചെയർമാനായിയിരുന്നു. കണ്ണൂർ ചന്ദ്രിക ഗവേണിംഗ് ബോഡി ചെയർമാനാണ്. നാൽപ്പത് വർഷമായി കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗിന്‍റെ ഭാരവാഹിത്വത്തിൽ ഉള്ള നേതാവാണ്. ഒ.കെ മുഹമ്മദ് കുഞ്ഞി, കേയി സാഹിബ്, ഇ അഹമ്മദ്, സി.പി മഹ്‌മൂദ് ഹാജി, എൻ.എ മമ്മുഹാജി തുടങ്ങിയ പഴയകാല ലീഗ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അബ്ദുൽ ഖാദർ മൗലവി കണ്ണൂരിലെ തലമുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ്.