വിഴിഞ്ഞം കമ്മീഷനിംഗ്: ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച്  ജയ്‌റാം രമേശിന്റെ എക്‌സ് പോസ്റ്റ്

Jaihind News Bureau
Friday, May 2, 2025

വിഴിഞ്ഞം കമ്മീഷനുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് എഐസിസി കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയ്റാം രമേശ്. തന്റെ മനസ്സ് 2011 ജൂണ്‍ 13ലേക്ക് തിരിച്ച് പോകുകയാണെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശശിതരൂര്‍ എംപിയുമാണ് വിഴിഞ്ഞം തുറമുഖ പ്രദേശം സന്ദര്‍ശിക്കാന്‍ തന്നെ ക്ഷണിച്ചതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

അതേസമയം കേരളത്തിന്റെ, യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ചടങ്ങില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് സംസാരിക്കാനവസരമുണ്ടായിരുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രി വി.എന്‍. വാസവനും മാത്രമാണ് ചടങ്ങില്‍ സംസാരിച്ചത്. ചടങ്ങിലുടനീളം ഇതിനെല്ലാം തുടക്കം കുറിച്ച ജനനായകന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിക്കുകയാണുണ്ടായത്.