വിഴിഞ്ഞം സംഘർഷം; അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പോലീസ് തയാറാക്കുന്നു

Jaihind Webdesk
Thursday, December 1, 2022

 

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പോലീസ് തയാറാക്കുന്നു. തുറമുഖ വിഷയത്തിൽ നാളെ ഹൈക്കോടതി (High Court) കേസ് പരിഗണിക്കുന്നുണ്ട്. അതിനു ശേഷമാകും അറസ്റ്റ്. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. വിഴിഞ്ഞത്ത് ക്രമസമാധാനപാലത്തിനായി ഡിഐജി ആർ നിശാന്തിനിയെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കുകയും വൈദികർ ഉൾപ്പെടെ പ്രതികളായ കേസുകളിൽ തുടർനടപടിക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തത് ഇതേത്തുടർന്നാണെന്ന് വ്യക്തമാവുകയാണ്. പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അതേസമയം പോലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (NIA)  അന്വേഷണം തുടങ്ങിയെന്ന കാര്യം കേരള പോലീസിന്‍റെ (Kerala Police) ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല.