വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടി ; സസ്പെന്‍ഡ് ചെയ്തതായി ഗതാഗതമന്ത്രി

Jaihind Webdesk
Tuesday, June 22, 2021

കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ യുവതി മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടി.  കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. രമേശ് ചെന്നിത്തല മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

നേരത്തെ വിസ്മയയുടെ മരണത്തിന് ഉത്തരവാദിയായ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺകുമാറിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പ് തല നടപടി കൂടി സ്വീകരിക്കണമെന്ന് രമേശ്‌ ചെന്നിത്തല ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി ഉണ്ടാകുമെന്ന് രമേശ്‌ ചെന്നിത്തലയ്ക്ക് മന്ത്രി ഉറപ്പ് നൽകി. ശാസ്താംകോട്ടയിലെ വസതിയിൽലെത്തി മരിച്ച വിസ്മയയുടെ മാതാപിതാക്കളെയും രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.