കാടിന്‍റെ മക്കൾക്ക് രമേശ് ചെന്നിത്തലയുടെ വിഷുക്കൈനീട്ടം; പുതുവസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും കൈമാറി

Jaihind News Bureau
Tuesday, April 14, 2020

പത്തനംതിട്ട: കാടിന്‍റെ മക്കൾക്ക്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിഷുക്കൈനീട്ടം. ശബരിമല താഴ്വാരങ്ങളിലെ ആദിവാസി കോളനികളിലാണ്  രമേശ് ചെന്നിത്തല വിഷുക്കൈനീട്ടം എത്തിച്ചത്.  ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പുറത്ത് നിന്ന് സഹായവുമായി ഊരിൽ ആരും എത്തുന്നില്ല എന്നറിഞ്ഞ പ്രതിപക്ഷ നേതാവ് ഇവർക്ക് സഹായമെത്തിക്കുവാൻ നിർദേശിക്കുകയായിരുന്നു.

വിഷുക്കൈനീട്ടമായി പുതുവസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും കൈമാറി. പമ്പ ,ചാലക്കയം, അട്ടത്തോട്, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിലായി ഭക്ഷ്യവസ്തുക്കളുടെ മുന്നൂറോളം കിറ്റുകള്‍ വിതരണം ചെയ്തു. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ച നാൾ മുതൽ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് പത്തനംതിട്ട ജില്ലയിൽ നിന്നും 250ലേറെ പരാതികളും ആവശ്യങ്ങളും ലഭിക്കുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്തിരുന്നു.

https://www.youtube.com/watch?v=RbmDt0IVzR0