വിഷ്ണുപ്രിയ കൊലക്കേസ്; പ്രണയ നൈരാശ്യത്തെ തുടർന്നുള്ള വൈരാഗ്യം; പോലീസ് കുറ്റപത്രം സമർപ്പിച്ചു

Thursday, December 15, 2022

കണ്ണൂർ: മൊകേരി വള്ള്യായിലെ വിഷ്ണുപ്രിയ കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി ആസാദാണ് തലശ്ശേരി എ.സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലയ്ക്ക് കാരണം പ്രതി എം. ശ്യാംജിത്തിന്‍റെ പ്രണയനൈരാശ്യമെന്നും കുറ്റപത്രത്തിൽ പരാമർശം

ഒക്ടോബർ 22ന്‌ രാവിലെ 10നും 12നും ഇടയിലുള്ള സമയത്താണ്‌ വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്‌. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ പ്രതി എം. ശ്യാംജിത്ത് വീട്ടിലെ മുറിയിൽ കയറി കഴുത്തിനും കൈക്കും കാലിനും മാരകായുധങ്ങൾകൊണ്ട്‌ വെട്ടി വിഷ്‌ണുപ്രിയയെ കൊലപ്പെടുത്തിയതായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.