കണ്ണൂര്‍ കടന്നപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ അക്രമം. കടന്നപ്പള്ളി പുത്തൂര്‍കുന്ന് ഇന്ദിരാഭവന്‍ അക്രമികള്‍ അടിച്ച് തകര്‍ത്തു.
കൊടിമരവും ജനല്‍ ചില്ലുകളും തകര്‍ന്നു. ഇന്ന് രാവിലെയാണ് അക്രമം നടന്നതായി പ്രവര്‍ത്തകര്‍ കണ്ടത്. ഇത് നാലാം തവണയാണ് ഓഫീസിന് നേരെ അക്രമം നടക്കുന്നത്. കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളി പരിയാരം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.