ന്യൂഡല്‍ഹി : ഡല്‍ഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനു നേരെ അതിക്രമം. പുലർച്ചെ ദക്ഷിണ ഡൽഹിയിലെ എയിംസ് ആശുപത്രിക്ക് സമീപത്താണ് സംഭവം.
ഇന്ത്യന്‍ തലസ്ഥാനത്തെ സ്ത്രീ സുരക്ഷ പരിശോധിക്കാന്‍ പോയ തനിക്ക് സംഭവിച്ചതിനെക്കുറിച്ച് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. “ഞാൻ ഇന്നലെ രാത്രി ഡൽഹിയിൽ സ്ത്രീ സുരക്ഷ പരിശോധിക്കുകയായിരുന്നു. ഒരു കാറിൽ മദ്യപിച്ച ഒരാൾ എന്നോട് മോശമായി പെരുമാറി, ഞാൻ അവനെ പിടികൂടിയപ്പോൾ അവൻ എന്റെ കൈ ജനൽ ഗ്ലാസിൽ കയറ്റി വലിച്ചിഴച്ചു. ദൈവം എന്റെ ജീവൻ രക്ഷിച്ചു,”
കാർ ഡ്രൈവർ ഹരിഷ് ചന്ദ്രയെന്ന ആളാണ് അതിക്രമം നടത്തിയത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ഐപിസി സെക്ഷൻ 323, 341, 354, 509, മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 185 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു. അക്രമിയുടെ കാറിൽ കൈ കുടുങ്ങിയ വനിത കമ്മീഷയെ 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചതായി ഡല്‍ഹി പോലാസ് പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് ദില്ലിയിൽ സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് സ്വാതി മലിവാള്‍ ചോദിച്ചു.