തളിപ്പറമ്പിൽ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലാമത്തെ ആക്രമണം

Monday, January 9, 2023

കണ്ണൂർ : തളിപറമ്പിൽ കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം. കോണ്‍ഗ്രസ് തൃച്ചംബരം, പാലകുളങ്ങര ബൂത്ത് കമ്മറ്റി ഓഫീസായ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമം. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്. അക്രമികള്‍ ജനലുകളും കെ.എസ്.ഇ.ബി മീറ്റര്‍ ബോക്‌സും അടിച്ചു തകര്‍ത്തു. ചുവരുകളില്‍ കരി ഓയില്‍ പ്രയോഗം. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ നാലാമത്തെ തവണയാണ് പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ അക്രമം നടക്കുന്നത്.