തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. സുതാര്യമായ ഒരു അന്വേഷണം നടക്കണമെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്ന് വാസവനെ ഒഴിവാക്കി നിര്‍ത്തണം. ഉദ്യോഗസ്ഥര്‍ മാത്രമല്ല, അവര്‍ക്ക് പിന്നില്‍ ഭരണാധിപന്മാരും ഉണ്ടായിരുന്നു.
‘ആചാര അനുഷ്ഠാനങ്ങള്‍ എല്ലാം ലംഘിച്ചാണ് ആറന്മുളയില്‍ മന്ത്രി വാസവന്‍ പ്രവര്‍ത്തിച്ചത്. വിശ്വാസികളെ തകര്‍ക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇടതു സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്,’ അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് പിന്നില്‍ ആരൊക്കെ സഹായം നല്‍കി എന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.