കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ കുറുവയിലെ സിപിഎം ഓഫീസ്

Jaihind News Bureau
Sunday, December 1, 2019

കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെ കണ്ണൂർ കടലായി കുറുവയിൽ സി പി എം നേതൃത്വം നൽകുന്ന ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ ഓഫീസ്. കടലായി കുറുവയിൽ കോൺഗ്രസ്സ് ഓഫിസ് നിലനിന്നിരുന്ന ഭൂമി ഭരണ സ്വാധീനം ഉപയോഗിച്ച് കൈക്കലാക്കിയാണ് സിപിഎം നേതൃത്വത്തിലുള്ള ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ ഓഫിസ് നിർമ്മിച്ചത്. കമേഴ്‌സ്യൽ കെട്ടിടം ഉൾപ്പടെയാണ് നിർമ്മിച്ചിരിക്കുന്നത്.
ചട്ടവിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിന്‍റെ ഒക്കുപൻസി സർട്ടിഫിക്കറ്റ് കണ്ണൂർ കോർപ്പറേഷൻ റദ്ദുചെയ്തു.

കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് സോണൽ പരിധിയിൽ ഉൾപ്പെടുന്ന കുറുവയിലാണ് അനധികൃത കെട്ടിട നിർമ്മാണം നടന്നിരിക്കുന്നത്.ജെ ടി എസ് തയ്യിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിന്‍റെ മറവിലാണ് സിപിഎം പ്രാദേശിക നേതാക്കൾ ഭൂമി കൈക്കലാക്കിയത്. കോൺഗ്രസ്സ് ഓഫീസ് ഉൾപ്പെടുന്ന പഴയ കെട്ടിടം ഉൾപ്പെടുന്ന ഭൂമി സ്ഥലം ഉടമയിൽ നിന്ന് ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം പ്രാദേശിക പ്രവർത്തകർ ചെറിയ തുകയ്ക്ക് ഭൂമി കൈക്കലാക്കുകയായിരുന്നു.

ഭരണ സ്വാധീനം ഉപയോഗിച്ച് പഴയ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിർമ്മിക്കുകയായിരുന്നു. കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാരിൽ നിന്ന് പ്രത്യേക ഉത്തരവ് നേടികൊണ്ടായിരുന്നു നിർമ്മാണം. സംസ്‌കാരിക നിലയത്തിന് ആണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ അനുമതി നൽകി കൊണ്ടുള്ള സർക്കാർ ഉത്തരവിന് വിരുദ്ധമായി താഴത്തെ നിലയിലും, ഒന്നാം നിലയിലും കമേഴ്‌സ്യൽ കെട്ടിടം ആണ് നിലവിലുള്ളത്. കെട്ടിട നിർമ്മാണത്തിനെതിരെ പരാതി ഉയർന്നതോടെ കോർപ്പറേഷൻ എഞ്ചിനിയറുടെ നേതൃത്വത്തിൽ കെട്ടിടം പരിശോധിക്കുകയും നേരത്തെ അനുവദിച്ച ഒക്കുപൻസി സർട്ടിഫിക്കറ്റ് റദ്ദുചെയ്തു.ഈ അനധികൃത കെട്ടിടത്തിലാണ് വൈക്കം മുഹമ്മദ് ബഷീർ സോഷ്യൽ സെന്‍റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

https://youtu.be/4bJt52V793c