കോടിയേരിയുടെ ഭാര്യ വിനോദിനിക്കും ഇ.ഡി കുരുക്ക് ; സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

Jaihind News Bureau
Monday, November 16, 2020

 

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയിലേക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നീളുന്നു. വിനോദിനി ആറുവര്‍ഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതില്‍ പലതിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡിയുടെ നീക്കം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങള്‍ ശേ​ഖ​രി​ച്ച​ശേ​ഷമാകും വി​നോ​ദി​നി​യെ​ ചോ​ദ്യം​ചെ​യ്യുക. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ബി​നീ​ഷിന്‍റെ ബി​നാ​മി​ക​ളെന്ന് സം​ശ​യി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ർ പാ​ല​സ് ഉ​ട​മ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, മു​ഹ​മ്മ​ദ് അ​നൂ​പു​മാ​യും ബി​നീ​ഷു​മാ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി റ​ഷീ​ദ്, സു​ഹൃ​ത്ത് അ​രു​ൺ, ഡ്രൈ​വ​ർ അ​നി​ക്കു​ട്ട​ൻ എ​ന്നി​വ​രെ ചോ​ദ്യം​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബി​നീ​ഷിന്‍റെയും  ബി​നോ​യി​യു​ടെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ മേ​ൽ​നോ​ട്ടം വി​നോ​ദി​നി​ക്കാ​യി​രു​ന്ന​ന്നാ​ണ് ഇ.​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​രു​വ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം സൂ​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം തന്‍റെ വി​ശ്വ​സ്ത​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാണ് വി​നോ​ദി​നി പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ആ​റു​വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ കോ​ടി​ക​ളു​ടെ സാ​മ്പ​​ത്തി​ക ഇ​ട​പാ​ടു​ക​ൾ വി​നോ​ദി​നി ന​ട​ത്തി​യി​ട്ടു​ണ്ട്.