മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയില്‍

Jaihind Webdesk
Monday, October 30, 2023

 

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. മലപ്പുറം വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ സമീറാണ് വിജിലൻസ് പിടിയിലിയത്. കൈവശാവകാശ രേഖ നൽകുന്നതിനായി ബിജു എൽ.സി. എന്ന വ്യക്തിയിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.