കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം വിജയൻ തോമസ് ബി.ജെ.പിയിലേക്കെന്ന പ്രചരണം തെറ്റാണെന്ന് തെളിഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധർണയിൽ അദ്ദേഹം പങ്കെടുത്തതോടെ വ്യാജ പ്രചരണം നടത്തിയവർക്ക് തിരിച്ചടിയായി.
കോൺഗ്രസ് നേതാവ് വിജയന്‍ തോമസ് ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്നും ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി വിജയന്‍ തോമസ് ചര്‍ച്ച നടത്തിയെന്നുമായിരുന്നു വ്യാജ പ്രചരണങ്ങൾ ഉയർന്നുവന്നിരുന്നത്. എന്നാൽ ആ പ്രചരണങ്ങൾക്കെല്ലാം മറുപടി നൽകുകയായിരുന്നു യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധർണയിൽ അദ്ദേഹം പങ്കെടുത്തതിലൂടെ.
ഇതോടെ മാധ്യമങ്ങളിലൂടെയും മറ്റും പടച്ചുവിട്ട പ്രചരണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പമായിരുന്നു അദ്ദേഹം വേദിയിലെത്തിയത്.
വിജയൻ തോമസ് പാർട്ടിയിലെത്തുമെന്ന് വ്യാജപ്രചരണം നടത്തിയ ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടി തന്നെയാണ് ഈ വാർത്ത.