വിജയ് പി നായരെ ആക്രമിച്ച കേസ് : ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ഉപാധികളോടെ ജാമ്യം

Jaihind News Bureau
Tuesday, November 10, 2020

 

കൊച്ചി : അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഭാഗ്യലക്ഷ്മിയുടെയും മറ്റ് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജയ് പി നായരും ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. തന്‍റെ മുറിയില്‍ അതിക്രമിച്ച്‌ കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിജയ് പി നായരുടെ വാദം.