വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറെന്ന് വിജയ് മല്യ

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് വിവാദ വ്യവസായി വിജയ് മല്യ. വായ്പാ തട്ടിപ്പ് കേസിൽ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മുഴുവൻ വായ്പാ തുകയും തിരിച്ചടക്കാൻ തയ്യാറാണെന്ന് കാട്ടി മല്യ രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിലുടെയാണ് മല്യ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.  2016 ല്‍ തന്നെ താന്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും  മല്യ വ്യക്തമാക്കി.

വായ്പകള്‍ തിരിച്ചടയ്ക്കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ച മല്യയുടെ നിലപാട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വായ്പാ തട്ടിപ്പ് കേസിൽ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മുഴുവൻ വായ്പാ തുകയും തിരിച്ചടക്കാൻ തയ്യാറാണെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് വാര്‍ത്തകളെ അതിരൂക്ഷമായി വിമര്‍ശിച്ച് മല്യ വീണ്ടും രംഗത്തെത്തുകയായിരുന്നു.  തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ ഇത്തരത്തില്‍ നല്‍കരുതെന്നും താന്‍ 2016 ല്‍ തന്നെ വായ്പാ തിരിച്ചടവിന് തയ്യാറായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചതോടെ 2016 മാർച്ചില്‍ വിജയ് മല്യ യുകെയിലേക്കു കടക്കുകയായിരുന്നു. 9400 കോടി രൂപയാണ് മല്യയുടെ വായ്പാതിരിച്ചടവ്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സർക്കാർ ഒൗദ്യോഗികമായി അറിയിച്ചത്.

പണം തിരിച്ചടയ്ക്കുന്നതിനുള്ള എല്ലാം ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ വിജയ് മല്യ അറയിച്ചിരുന്നു.

vijay mallya
Comments (0)
Add Comment