എം.ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്; നടപടി പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ പരാതിയില്‍| VIDEO

Jaihind News Bureau
Sunday, August 2, 2020

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ പരാതിയിലാണ് നടപടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. ഐ.ടി വകുപ്പിന് കീഴിലുള്ള നിയമനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തി തുടങ്ങിയ പരാതികളാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. ബെവ്ക്യൂ ആപ്പിലെ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലുള്ളത്.