ഗള്‍ഫിലും വിദ്യാരംഭം ; അറിവിന്‍റെ ഹരിശ്രീ കുറിച്ച് പ്രവാസി മലയാളികള്‍

JAIHIND TV DUBAI BUREAU
Saturday, October 16, 2021

ദുബായ് : വിദ്യാദേവത സരസ്വതിയെ സ്തുതിച്ച്, പ്രവാസി മലയാളികളുടെ കുട്ടികളും അറിവിന്‍റെ ഹരിശ്രീ കുറിച്ചു. യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് കുട്ടികള്‍ രക്ഷിതാക്കളുടേയും ആചാര്യന്മാരുടേയും മടിയിലിരുന്ന് അരിയില്‍ ആദ്യക്ഷരം എഴുതി.

മലയാളികളെ കൂടാതെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കുട്ടികളും വിദ്യാരംഭത്തില്‍ പങ്കുചേര്‍ന്നു. വിജയദശമി ദിവസമായ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിമുതല്‍ പലയിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. യു.എ.ഇ.യിലെ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചു.