പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് കേരള സര്‍വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന സെമിനാര്‍ വൈസ് ചാന്‍സിലര്‍ തടഞ്ഞു. തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറാണ് വിസി തടഞ്ഞിരിക്കുന്നത്. 24 മണിക്കൂറിനകം ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വകുപ്പ് മേധാവിക്ക് വിസി നിര്‍ദേശം നല്‍കി.
സെമിനാര്‍ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നാണ് വി സി വിശദമാക്കിയിട്ടുള്ളത്. തമിഴ് പഠന വകുപ്പിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിഷയം ഗവര്‍ണറുടെ ശ്രദ്ധയിലും കൊണ്ടുവന്നെന്ന് വിസി മോഹന്‍ കുന്നുമ്മല്‍ അറിയിച്ചു. ഒരു തമിഴ് മാസികയില്‍ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്.