‘സാക്ഷിയെ കണ്ടു സംസാരിച്ചു’; അടൂർ പ്രകാശ് എം.പിയുടെ ആരോപണം ശരിവെച്ച് എ.എ.റഹീമിന്‍റെ പ്രതികരണം

Jaihind News Bureau
Wednesday, September 2, 2020

 

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിലെ സാക്ഷിയെ കണ്ട് സംസാരിച്ചെന്ന്  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലെത്തിയ റഹീം പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂര്‍ സംസാരിച്ചുവെന്ന് അടൂര്‍ പ്രകാശ് എം.പി നേരത്തെ പറഞ്ഞിരുന്നു.  പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് ഇക്കാര്യം സമ്മതിച്ച് റഹീം രംഗത്തെത്തിയത്.

അതേസമയം വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ സിബിഐ അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടു. തിരുവനന്തപുരം റൂറല്‍ എസ്പിയ്ക്ക് രാഷ്ട്രീയചായ്‍വുണ്ട്. സിപിഎമ്മിനുവേണ്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്പിയാണ്. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുകയാണ്. സിപിഎമ്മിനുവേണ്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്പിയാണെന്നും അദ്ദേഹം പറഞ്ഞു.

teevandi enkile ennodu para