സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് വിഡി സതീശന്‍

Thursday, December 9, 2021

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ 75-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മതേതര ജനാധിപത്യ ചേരിക്ക് ചാലക ശക്തിയായ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ. തീവ്ര വലത് രാഷ്ട്രീയം ജനങ്ങളെ വിഭജിച്ച് അസത്യപ്രചരണങ്ങളിലൂടെ സംഘപരിവാർ അധികാരം നേടിയപ്പോഴും മോദി സർക്കാരിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും വലിയ പങ്കാണ് അവർ നിർവഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

നൂറ് വർഷം പിന്നിട്ട, ഇത്രമേൽ ജനാധിപത്യ സ്വഭാവമുള്ള കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാക്കളെയെല്ലാം ഒരുമിപ്പിച്ചു മുന്നോട്ടു പോയ നേതൃപാടവമാണ് സോണിയാജിയെ വ്യത്യസ്തയാക്കിയത്. ഇതരകക്ഷികളെ ഒരുമിപ്പിച്ചു നിർത്താനും യു.പി.എ. രൂപീകരിച്ച് കോൺഗ്രസിനെ തിരികെ അധികാരത്തിലെത്തിച്ചതും അവരുടെ നേതൃത്യത്തിലാണ്. തീവ്രവലത് രാഷ്ട്രീയം ജനങ്ങളെ വിഭജിച്ച് അസത്യപ്രചരണങ്ങളിലൂടെ സംഘപരിവാർ അധികാരം നേടിയപ്പോഴും മോദി സർക്കാരിനെതിരെ ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും വലിയ പങ്കാണ് അവർ നിർവഹിക്കുന്നത്. മതേതര ജനാധിപത്യ ചേരിക്ക് ചാലക ശക്തിയായ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F4770052523053675&show_text=true&width=500