ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Friday, November 26, 2021

മധുരമൂറുന്ന വാക്കുകള്‍ കോര്‍ത്ത് അതിലേറെ മാധുര്യമുള്ള ഗാനങ്ങള്‍ സമ്മാനിച്ച ഗാന രചയിതാവ് ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങളാണ് ബിച്ചു തിരുമലയുടേത്. ശ്രുതിയില്‍നിന്നുയരും…’, തേനും വയമ്പും ‘ഒറ്റക്കമ്പി നാദം മാത്രം മൂളും..’ തുടങ്ങിയ ഗാനങ്ങള്‍ നമുക്കൊരിക്കലും മറക്കാനാകില്ല. നാനൂറിലേറെ സിനിമകളിലും ഭക്തിഗാനങ്ങളുമടക്കം അയ്യായിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമല മലയാളത്തിന് സമ്മാനിച്ചത്.

പ്രിയകവിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. കുടുംബത്തിന്‍റെയും ആരാധകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.